ദളിത് ബാലനെ വസ്ത്രമഴിപ്പിച്ച് ജനനേന്ദ്രിയത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി

Advertisement

പത്തനാപുരം . പതിനാല്കാരനെ വസ്ത്രമഴിപ്പിച്ച് ജനനേന്ദ്രിയത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി. ക്രൂരപീഡനം നടന്നത് മാങ്കോട് ആണ് .അമ്പലത്തിലേക്ക് പോയ 14കാരനെയാണ് 5 പേര് ചേർന്ന് ആക്രമിച്ചത്.

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. അമ്പലത്തിലേക്ക് പോയ പതിനാലുകാരന് നേരെ മദ്യപിച്ചുകൊണ്ടിരുന്ന അഞ്ചംഗ സംഘo ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി ഉയർന്നത്. പ്രതികൾ കുട്ടിയെ അടുത്തേക്ക് വിളിച്ച ശേഷമാണ് ലൈംഗിക അതിക്രമം കാട്ടിയത്.
കുട്ടിയുടെ വസ്ത്രങ്ങൾ മാറ്റിയ ശേഷം ജനനേന്ദ്രിയത്തിൽ കത്തിവച്ച്, മുറിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി .

ഓടിച്ചു പിടികൂടി കാലിലും കൈയിലും പിടിച്ച് തൂക്കിയെടുത്ത് വിജനമായ സ്ഥലത്തുവച്ച് വസ്ത്രം അഴിപ്പിച്ച ശേഷം ജനനേന്ദ്രിയതിൽ കത്തി വച്ച . മാങ്കോട് സ്വദേശികൾ ആയ അഞ്ചു പേരാണ് ആക്രമണം നടത്തിയത്. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. പത്തനാപുരം പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാങ്കോട് സ്വദേശികളായ അജിത്ത്, രാജേഷ്, അഖിൽ, അനീഷ്, അജിത്ത് എന്നിവരെ പത്തനാപുരം പോലീസ് പിടികൂടി. പോക്സോ, മർദ്ദനം തുടങ്ങി വകുപ്പുകളാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത് . കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ കുട്ടിയുടെ മാതാപിതാക്കളുമായി പ്രതികൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു.ഇതിനെതിരെയും പ്രതി പ്രതികൾക്കെതിരെ പ്രത്യേകം കേസും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Advertisement