നെടുമണ്‍കാവില്‍ 1.6 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Advertisement

കൊട്ടാരക്കര: കച്ചവടത്തിനായി കൊണ്ടുവന്ന 1.6 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. നെടുമണ്‍കാവ് എംഎല്‍എ പാലത്തിന് സമീപം കൊല്ലം പരവൂര്‍ പൂതക്കുളം അമ്മരത്ത്മുക്ക് ചരുവിള പുത്തന്‍ വീട്ടില്‍ സൂരജ് സുരേന്ദ്രന്‍ ആണ് പോലീസ് പിടിയിലായത്. കൊല്ലം റൂറല്‍
എസ്പി സാബു മാത്യു.കെ.എം.ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം റുറല്‍ ഡാന്‍സാഫ് ടീമും എഴുകോണ്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. എഴുകോണ്‍ എസ്‌ഐ അനീസ്, കൊല്ലം റൂറല്‍ ഡാന്‍സാഫ് എസ്‌ഐ ജ്യോതിഷ് ചിറവൂര്‍, എസ്ഐ ബിജു തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement