കൊല്ലം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് ശാസ്താംകോട്ട കെഎസ്എംഡിബി കോളേജിൽ സംഘടിപ്പിച്ചു

ജില്ലാ കരാട്ടെ അസോസിയേഷൻ ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജിൽ സംഘടിപ്പിച്ച ജില്ലാ തല കരാട്ടെ ചാമ്പ്യൻഷിപ്പിന്റെ ഉത്ഘാടനം ഉല്ലാസ് കോവൂർ നിർവഹിക്കുന്നു.
Advertisement

ശാസ്താംകോട്ട: കൊല്ലം ജില്ലാ കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാതല കരാട്ടെ ചാമ്പ്യൻഷിപ്പ് ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജിൽ സംഘടിപ്പിച്ചു. ചാമ്പ്യൻഷിപ്പ് കേന്ദ്രസാംസ്‌കാരികവകുപ്പ് റിസർച്ച് ഫെലോഷിപ്പ് അവാർഡ് ജേതാവ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. വേൾഡ് കരാട്ടെ ഫെഡറേഷന്റെ മത്സര നിയമങ്ങൾ അനുസരിച്ചു
അന്തർദേശിയ, ദേശിയ വിധികർത്തകൾളുടെ നിയന്ത്രണത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വിവിധ കാറ്റഗറികളിൽ ആയി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 ഓളം ക്ലബ്‌കളിൽ നിന്നുംതെരഞ്ഞെടുക്കപ്പെട്ട 500 ൽ പരം മത്സരാർഥികൾ പങ്കെടുത്തു.

കൊല്ലം ജില്ലാ കരാട്ടെ ഡോ അസോസിയേഷൻ പ്രസിഡന്റ്‌ എസ് വിക്രമൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊല്ലം ജില്ലാ കരാട്ടെ ഡോ അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് അനിൽ കുമാർ, വിജയകുമാർ,
ജി ഗോപകുമാർ,
പ്രദീപ്‌ ജി കെ,
ബി പ്രഭാകരൻ, സജു എസ്, ഫാ. ഡോ. ജേക്കബ് ജോൺ, ഉല്ലാസ് , പീറ്റർ, മൈക്കൾ എന്നിവർ നേതൃത്വം നൽകി.
ചാമ്പ്യൻഷിപ്പ് വിജയികൾക്ക് നവംമ്പർ 10,11 തീയതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും.
വിജയികൾക്ക് സമ്മാനങ്ങൾ
വിതരണം ചെയ്യ്തു.

Advertisement