വിധി സംബന്ധിച്ച തർക്കം, വേദി ഉപരോധം, കരുനാഗപ്പള്ളി പെജില്ലാ കലോൽസവം രണ്ടര മണിക്കൂർ വൈകി

Advertisement

കരുനാഗപ്പള്ളി. കലാമൽസരത്തിലെ വിധിയെ സംബന്ധിച്ച് തർക്കത്തെ തുടർന്ന് കരുനാഗപ്പള്ളി സബ് ജില്ലാ കലോൽസവം ഒന്നര മണിക്കൂർ വൈകി. തൊടിയൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച കലോൽസവത്തിനിടയിലാണ് തർക്കം.Hട വിഭാഗത്തിലെ ചവിട്ടുനാടകത്തിലെ വിജയികളെ പ്രഖ്യാപിച്ചതിലെ അപാകങ്ങളെ തുടർന്നാണ് സംഭവം. മികച്ച പ്രകടനം നടത്തിയ കരുനാഗപ്പള്ളി മോഡൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഒന്നാം സമ്മാനം നൽകാതെ അരങ്ങിൽ അഭിനയത്തിനിടയിൽ വീഴ്ച പറ്റിയ സ്വകാര്യ സ്കൂളിന് ഒന്നാം സമ്മാനം നൽകിയത് വിധികർത്താക്കളെ സ്വാധീനിച്ചാണെന്ന് ആരോപിച്ചാണ് തർക്കം തുടങ്ങിയത്.തുടർന്നാണ് വിദ്യാർത്ഥികൾ രണ്ടര മണിക്കൂറോളം സ്റ്റേജ് ഉപരോധിച്ചത്.കരുനാഗപ്പള്ളി പോലീസും അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥിനികളെ അനുനയിപ്പിക്കാനുള്ള ശ്രമo വിഫലമായെങ്കിലും ഒടുവിൽ സമ്മർദ്ദത്തിന് വഴങ്ങി പ്രതിഷേധം അവസാനിപ്പിച്ചു.ഇതോടെ രാത്രി 9 മണി മുതൽ പതിനൊന്നര വരെ ഒന്നാം വേദിയിലെ കലാപരിപാടികൾ നിർത്തിവെക്കെണ്ടി വന്നു.

Advertisement