വെളിയം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്ര മേള; പൂയപ്പള്ളി ഗവ. ഹൈസ്‌കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

Advertisement

പൂയപ്പള്ളി: വെളിയം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയില്‍ പൂയപ്പള്ളി ഗവ. ഹൈസ്‌കൂള്‍ 540 പോയിന്റോടെ പ്രവൃത്തി പരിചയ, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, ഐടി മേളകളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. യുപി വിഭാഗം പ്രവര്‍ത്തി പരിചയമേളയില്‍ ഓവറോളും, യുപി ഐടി മത്സരങ്ങളില്‍ സെക്കന്‍ഡ് ഓവറോളും കരസ്ഥമാക്കി. 40 ഇനങ്ങളിലായി 68 എ ഗ്രേഡുകളോടെ ഈ വിദ്യാലയത്തില്‍ നിന്ന് കൊല്ലം റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ 29 കുട്ടികള്‍ മത്സരിക്കാന്‍ യോഗ്യത നേടി.

Advertisement