ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവം ഒക്ടോ: 28 മുതൽ ശാസ്താംനടയിൽ

Advertisement

ശാസ്താംകോട്ട . ശാസ്താംകോട്ട വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം 28,30,31,നവംബർ 1 തീയതികളിൽ പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനട ജയജ്യോതി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിവിധ വേദികളിലായി അരങ്ങേറും.

28ന് രചനാ മത്സരങ്ങൾ നടക്കും.30ന് രാവിലെ 9ന് ചേരുന്ന സമ്മേളനം മന്ത്രി ജെ.ചിഞ്ചു റാണിയും കലാമേള ചലച്ചിത്ര പിന്നണി ഗായകൻ മത്തായി സുനിലും ഉദ്ഘാടനം ചെയ്യും.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ,പഞ്ചായത്ത് പ്രസിഡന്റുമാരായ ബിനു മംഗലത്ത്,ആർ.ഗീത,എസ്.ശ്രീജ,ജില്ലാ പഞ്ചായത്തംഗം പി.ശ്യാമള എന്നിവർ പ്രസംഗിക്കും.നവംബർ ഒന്നിന് നടക്കുന്ന സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് അധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി സമ്മാനദാനം നിർവഹിക്കും.പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ഉണ്ണികൃഷ്ണൻ,എസ്.ശ്രീകുമാർ,കെ.വത്സലാകുമാരി എന്നിവർ പ്രസംഗിക്കും.ഉപജില്ലയിലെ 63 വിദ്യാലയങ്ങളിൽ നിന്നായി മൂവായിരത്തോളം കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്,എഇഒ പി.എസ് സുജാകുമാരി,ഷാജൻ പി.സഖറിയ,പ്രകാശ് കുമാർ കെ.ജെ,
നിഖിൽ മനോഹർ എന്നിവർ പറഞ്ഞു.

Advertisement