ഭീകരവാദത്തെ ഉന്മൂലനം ചെയ്യാൻ ലോകരാജ്യങ്ങൾ ഒരുമിച്ച് നിൽക്കണം’ – ഫെറ്റോ

Advertisement

കൊല്ലം . നിരപരാധികളെ നിർദയം കൊന്നൊടുക്കുന്ന ഭീകരവാദത്തെ ഉന്മൂലനം ചെയ്യാൻ ലോക രാജ്യങ്ങൾ ഒരുമിച്ച് നിൽക്കണമെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (ഫെറ്റോ) സംസ്ഥാന ജനറൽ സെക്രട്ടറി പി എസ് ഗോപകുമാർ ആവശ്യപ്പെട്ടു. പശ്മിമേഷ്യയിൽ സമാധാനം പുന:സ്ഥാപിക്കുക, ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിക്കുക, ഹമാസ് ഭീകരത അമർച്ച ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ ഫെറ്റോ ആഹ്വാനം ചെയ്ത സായാഹ്ന സദസിൻ്റെ ഭാഗമായി കൊല്ലം ജില്ലാ സമിതി ചിന്നക്കടയിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭീകരതയ്ക്ക് മതമില്ല. ഏത് മതത്തിൻ്റെ പേരിലായാലും നിരപരാധികളായ സാധാരണക്കാരെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കുന്ന ഭീകരതയെ അംഗീകരിക്കാൻ കഴിയില്ല. ലോകസമാധാനത്തിന് ഭീഷണിയാണ് ഭീകരത.

പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ സംഘർഷാവസ്ഥയ്ക്ക് കാരണം ഹമാസ് ഇസ്രായേലിൽ നടത്തിയ തീവ്രവാദ ആക്രമണമാണ്. ഹമാസ് ഭീകരർ അതിർത്തി കടന്ന് ഇസ്രായേൽ പൗരന്മാരെ നിഷ്കരുണം കൊല്ലുകയും സ്ത്രീകളെ അപമാനിക്കുകയും ബന്ദികളാക്കുകയും ചെയ്ത നടപടി ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ല. ഹമാസിൻ്റെ ഭീകരാക്രമണത്തെ ന്യായീകരിക്കുന്നത് സങ്കുചിത മത താൽപര്യം സംരക്ഷിക്കുന്നവരാണ്. ഭീകരപ്രവർത്തനങ്ങൾക്ക് നിരവധി തവണ ഇരയാകപ്പെട്ട രാജ്യമാണ് ഭാരതം. ഗോപകുമാർ കൂട്ടിച്ചേർത്തു.

ഫെറ്റോ ജില്ലാ പ്രസിഡണ്ട് എ ജി രാഹുൽ അധ്യക്ഷനായിരുന്നു. ബി എം എസ് ജില്ലാ സെക്രട്ടറി ആർ സനൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. കേരള എൻ ജി ഒ സംഘ് സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണപിള്ള, എൻ ടി യു സംസ്ഥാന സെക്രട്ടറി ടി ജെ ഹരികുമാർ, എൻ.ജി.ഒ സംഘ് സംസ്ഥാന ജോ സെക്രട്ടറി തേവള്ളി പ്രദിപ് എൻ.ടി.യു ജില്ലാ പ്രസിഡണ്ട് പാറങ്കോട് ബിജു, പെൻഷണേഴ്സ് സംഘ് സംസ്ഥാന കൗൺസിൽ അംഗം Dr. ശശീധരൻ പിള്ള, എൻ ടി യു വനിതാവിഭാഗം സംസ്ഥാന ജോയിൻ്റ് കൺവീനർ ധനലക്ഷ്മി വിരിയറഴികത്ത്, ആർ ശിവൻപിള്ള, ആർ. വിജയകുമാർ , എ ജി കവിത, എൻ വി ശ്രീകല,, ബി.ആനന്ദ് , എസ് കെ ദിലീപ് കുമാർ, എ പ്രകാശ്, പി കുമാർ , ബാലചന്ദ്രൻ മുതലായവർ ആശംസയർപ്പിച്ചു. ഫെറ്റോ ജില്ലാ സെക്രട്ടറി എ അനിൽകുമാർ സ്വാഗതവും എൻ ജി ഒ സംഘ് ജില്ലാ പ്രസിഡണ്ട് ആർ പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.

Advertisement