ചവറയില്‍ ക്ഷേത്രക്കുളത്തിൽ വീണു വിദ്യാർത്ഥി  മരിച്ചു

Advertisement

ചവറ :പന്മന ക്ഷേത്രക്കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു. പനയനാർകാവ് സുനിൽ ഭവനത്തിൽ (ചിങ്ങോട്ടു തറയിൽ ) സുനിൽകുമാറിന്റെ മകൻ അഭിനവ് (14) ആണ് മരിച്ചത് . ഇന്നലെ വൈകിട്ട് 4: 30ന്  കൂട്ടുകാരുമൊത്ത് പനയനാർകാവ് ദേവീക്ഷേത്ര കുളത്തിൽ  കുളിക്കുന്നതിനിടയിൽ അഭിനവ് വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് എത്തി കരക്കെത്തിച്ച് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പനയനാർക്കാവ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ്. സന്ധ്യയാണ്  മാതാവ്.

Advertisement