നാലാമത് ബ്രൂക്ക് എക്സലൻസ് അവാർഡ് ഗോപിനാഥ് മുതുകാടിന്

Advertisement

ശാസ്താംകോട്ട .കേരളത്തിന്റെ കല സാംസ്കാരിക സാമൂഹിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കായി ശാസ്താം കോട്ട ബുക്ക് ഇന്‍റർനാഷണൽ സ്കൂൾ നൽകിവരുന്ന ബ്രൂക്ക് എക്സലൻസ് അവാർഡിന് യൂണിസെഫ് ഗുഡ് വില്‍ അംബാസിഡറും ഡിഫറൻറ് ആർട്ട് സെൻറ്റർ സ്ഥാപകനുമായ മജീഷ്യൻ ഗോപിനാഥ് മുതുകാടിനെ തെരഞ്ഞെടുത്തു.

ചലച്ചിത്ര സംവിധായകൻ ബ്ലെസ്സി അഡ്വ. എച്ച്. രമണൻ, ചാർട്ടേഡ് അക്കൗണ്ടന്റ് ജോയ് മോൻ എന്നിവരടങ്ങുന്ന ജൂറിയാണ് ഗോപിനാഥ് മുതുകാടിനെ തെരഞ്ഞെടുത്തത്.കേരളത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെയും മാതാപിതാക്കളുടെയും ജീവിതത്തിന്റെ ചാലക ശക്തിയായി മാറിയ ഗോപിനാഥ് മുതുകാടിന്‍റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡ് എന്ന് ജൂറി ചെയർമാൻ കൂടിയായ ചലച്ചിത്ര സംവിധായകൻ ബ്ലെസി അഭിപ്രായപ്പെട്ടു. 51000 രൂപയും പ്രശസ്തിപതവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സ്കൂൾ വാർഷികദിനമായ നവംബർ 14ന് ബ്രൂക്ക് ഇൻറ്റർനാഷണൽ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു ഡയറക്ടർ റവ. ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ പുരസ്കാരം സമ്മാനിക്കും.

Advertisement