എം എൽ എ ഫണ്ട്‌ വിനിയോഗം, അവലോകനയോഗം ചേർന്നു

Advertisement

കരുനാഗപ്പള്ളി. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ എം എൽ എ ആസ്തി വികസന ഫണ്ട്‌, പ്രത്യേക വികസന ഫണ്ട്‌ എന്നിവ യുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി സി ആർ മഹേഷ്‌ എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച റോഡുകൾ , അംഗൻവാടി കെട്ടിടങ്ങൾ വായനശാല മന്ദിരങ്ങൾ വിവിധ സ്കൂളുകൾക്ക് അനുവദിച്ച ടോയ്ലറ്റ് കോംപ്ലക്സ്, കിച്ചൺ ഷെഡ്,സ്കൂൾ കെട്ടിട നിർമാണം,സ്കൂൾ വാഹനം വാങ്ങൽ വിവിധ പി എച് സി കളുടെ കെട്ടിട നിർമാണം, താലൂക്ക് ആശുപത്രി കെട്ടിട നിർമാണ പുരോഗതി, കെ എസ് ആർ ടി സി ടോയ്ലറ്റ് നിർമാണംപ്രളയ ദുരിതാശ്വാസ പദ്ധതിയിൽ പെടുത്തി അനുവദിച്ച റോഡുകൾ തുടങ്ങിയ പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തി.

എം എൽ എ ഫണ്ടിൽ ഉൾപ്പെടുത്തി ഏറ്റെടുത്ത2021-22വരെയുള്ള പ്രവർത്തികളിൽ എൺപതു ശതമാനവും പൂർത്തീകരിച്ചു കഴിഞ്ഞതായും2022-23,2023-24വർഷം അനുവദിച്ച പദ്ധതികൾ അടിയന്തിരമായി പൂർത്തീകരിക്കുന്നതനുള്ള നടപടി സ്വീകരിക്കണമെന്നും സി ആർ മഹേഷ്‌ എം എൽ എ നിർദേശിച്ചു. നഗര സഭ ചെയർമാൻ കോട്ടയിൽ രാജു,ആലപ്പാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ്,കൊല്ലം അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മിഷണർ അനു , തദ്ദേശ ഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജിലു,ഓച്ചിറ ബി ഡി.ഒ വിവിധ വകുപ്പ് എഞ്ചിനീർ മാർ, ഉദ്യോഗസ്ഥർ, റിട്ട. ചീഫ് എഞ്ചിനീയർ വിൽസൺ, രതീഷ്, സജീവ്മാമ്പറ തുടങ്ങിയവർ പങ്കെടുത്തു

Advertisement