കുളക്കടയിൽ വീട് കുത്തിത്തുറന്ന് 11 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

Advertisement

കൊട്ടാരക്കര: കുളക്കട ലക്ഷംവീട് ജങ്ഷന് സമീപം വീട് കുത്തിത്തുറന്ന് 11 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. യമുന നിവാസില്‍ രാജേഷ് കുമാറിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ ആളില്ലായിരുന്നു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ രാജേഷ് ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
രണ്ടു മാല, ഒരു മോതിരം എന്നിവയാണ് നഷ്ടപ്പെട്ടത്. ഇതോടൊപ്പം ഒരു ടാബും, രണ്ടു വാച്ചും കവര്‍ന്നിട്ടുണ്ട്. പൂര്‍ണമായും പരിശോധിച്ചാല്‍ മാത്രമേ നഷ്ടങ്ങളുടെ ആകെ കണക്കെടുക്കാന്‍ കഴിയുകയുള്ളുവെന്ന് രാജേഷ് കുമാര്‍ പറഞ്ഞു. വീടിന്റെ പിന്‍വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കയറിയിരിക്കുന്നത്. അടച്ചിട്ട മുറികളുടെ വാതിലുകളെല്ലാം തകര്‍ത്ത നിലയിലാണ്. അലമാരകളും മേശകളും നശിപ്പിച്ചിട്ടുണ്ട്. പുത്തൂര്‍ സി.ഐ. ജി.സുഭാഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും പരിശോധനയ്ക്കെത്തിയിരുന്നു.

Advertisement