കരുനാഗപ്പള്ളിയില്‍ വിവിധയിടങ്ങളിൽ എക്സ്സൈസ് റെയ്ഡ്, എംഡിഎംഎയുമായി ഏഴ് യുവാക്കള്‍ പിടിയില്‍

Advertisement

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍. പ്രശാന്തിന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി താലൂക്കിലെ വിവിധയിടങ്ങളില്‍ നടന്ന പരിശോധനയില്‍ 7.47 ഗ്രാം എംഡിഎംഎയുമായി ഏഴ് പേര്‍ പിടിയിലായി.
നോട്ട് ടു ഡ്രഗ്‌സ് ക്യാമ്പയിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ അയണിവേളിക്കുളങ്ങര, അജിത് ഭവനില്‍ നിന്ന് 3.26 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇവിടെ നിന്ന് മൂന്നു പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. അഭിജിത് ഭവനത്തില്‍ അഭിജിത്ത് (26), അഭിരാജ് (23), കൊച്ചാണ്ടിശ്ശേരി വടക്കതില്‍ പ്രണവ് (19) എന്നിവരാണ് പിടിയിലായത്.
തുടര്‍ന്ന് തഴവ കടത്തൂര്‍ മുറിയില്‍ തട്ടുപുരയ്ക്കല്‍ ജംഗ്ഷനില്‍ വച്ച് കാറില്‍ കടത്താന്‍ ശ്രമിച്ച 4.21 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും എക്‌സൈസ് സംഘം പിടികൂടി. തഴവ കടത്തൂര്‍ കണ്ടത്തില്‍ തറയില്‍ തെക്കതില്‍ വീട്ടില്‍ നവാസ് (29), തഴവ കടത്തൂര്‍ കണ്ണമ്പള്ളി വീട്ടില്‍ ജിതിന്‍ (35), തൊടിയൂര്‍ പുലിയൂര്‍ വഞ്ചി തെക്കുംമുറിയില്‍ കാക്കോന്റയ്യത്ത് ബിന്‍ താലിഫ് (25), തൊടിയൂര്‍ പുലിയൂര്‍ വഞ്ചി വടക്കുമുറിയില്‍ കാട്ടയ്യത്ത് കിഴക്കതില്‍ ഫൈസല്‍ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വാഹനവും പിടികൂടിയിട്ടുണ്ട്. പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) പി.എല്‍. വിജിലാല്‍,  ഐ.ബി. പ്രിവെന്റിവ് ഓഫീസര്‍ ആര്‍.മനു, റേഞ്ച് പിഒ എസ്. അനില്‍കുമാര്‍, പിഒ ഗ്രേഡ് സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ചാള്‍സ്, അന്‍സാര്‍, രജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement