കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

Advertisement

കൊട്ടാരക്കര: കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വാളകം നെടുവംകോണത്ത് പൊയ്കവിള വീട്ടില്‍ കെ. എബ്രഹാം (61) ആണ് മരിച്ചത്. കൊട്ടാരക്കരയിലെ ജൂവലറി ജീവനക്കാരനാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2ന് ദേശീയപാതയില്‍ കൊട്ടാരക്കര വൈദ്യുതിഭവന് സമീപമാണ് അപകടം നടന്നത്. പത്തനാപുരത്ത് നിന്നും കുണ്ടറയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍ദിശയില്‍ നിന്ന് വന്ന സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
കൈയ്ക്കും തലയ്ക്കും പരിക്കേറ്റ എബ്രഹാമിനെ ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ 8.30ന് മരണപ്പെട്ടു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വാളകം മാര്‍ത്തോമ്മാ വലിയ പള്ളിയില്‍. ഭാര്യ: ജാന്‍സി എബ്രഹാം (പത്തനാപുരം, അലിമുക്ക് ഈറേക്കാട്ടില്‍ കുടുംബാംഗം). മക്കള്‍: ബിന്‍സി എബ്രഹാം (കുവൈറ്റ്), ബിജോ എബ്രഹാം (കുവൈറ്റ്). മരുമകന്‍: അജിഷ്.സാം. ജോസഫ് (കുവൈറ്റ്).

Advertisement