പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം: 37000 രൂപ കവർന്നു 

Advertisement

ചവറയിൽ പൂട്ടിയിട്ടിരുന്നു വീട്ടിൽ മോഷണം. അലമാരികൾ കുത്തിത്തുടർന്ന് 37000 രൂപ കവർന്നു. ചവറ പാലക്കടവ് പെരുമ്പള്ളി ഗ്രീഷ്മത്തിൽ ബാബു വസന്തന്റെ വീട്ടിലാണ് മോഷണം നടന്നത്. 28ന് വീടുപൂട്ടി ഇവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പോവുകയും ഇന്നലെ രാവിലെ തിരിച്ചെത്തുകയായിരുന്നു. വീട്ടുകാർ എത്തിയതോടെയാണ് മോഷണ വിവരം  പുറത്തറിഞ്ഞത്. വീടിൻെറ പിന്നിലെ വാതിലുകൾ ഇളക്കിയ നിലയിലാണ്. അലമാരിയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. ചവറ സി.ഐ ബിജുവിൻെറ നേതൃത്വത്തിൽ പോലീസും ഡോഗ് സ്കോഡ്, ഫിംഗർ പ്രിൻറ്  വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി

Advertisement