രണ്ടു പതിറ്റാണ്ടിനുശേഷം വെസ്റ്റ്കല്ലട സര്‍വീസ് സഹകരണ ബാങ്കില്‍ ഞായറാഴ്ച തിരഞ്ഞെടുപ്പ്

Advertisement

ശാസ്താംകോട്ട. വെസ്റ്റ് കല്ലട സര്‍വീസ് സഹകരണ ബാങ്കിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് നാളെ നടക്കും. 20 വര്‍ഷത്തിനു ശേഷമാണ് ബാങ്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ എട്ടു മണി മുതൽ വൈകുന്നേരം നാലുമണിവ രെ വെസ്റ്റ് കല്ലട ഗവ. ഹൈ സ്കൂളിൽ വച്ചാണ് തിരഞ്ഞടുപ്പ് നടക്കുന്നത്.

സ്വാതന്ത്ര്യ സമര സേനാനി യും കോൺഗ്രസ് നേതാവും ആയിരുന്ന കാരുവള്ളിൽ ഗോ പാലപിള്ളയുടെ നേതൃത്വ ത്തിൽ 1956 സ്ഥാപിതമായ സഹകരണ പ്രസ്ഥാനം നാടിന്റെ മുഖമായി മാറിയിട്ടുണ്ട്. 40 വർഷക്കാലമായി ഡിസിസി ജ നറൽ സെക്രട്ടറി കാരുവള്ളിൽ ശശിയാണ് ബാങ്കിന്റെ പ്രസിഡന്റായി തുടർന്നത്. പിന്നീട് ഡി സിസി ജനറൽ സെക്രട്ടറിയും സാമൂഹ്യപ്രവർത്തനുമായ കല്ലട ഗിരീഷ് ബാങ്ക് ഭരണസമിതി യുടെ പ്രസിഡന്റ് ആകുകയാ യിരുന്നു. അതിനുശേഷം ആ ണ് നിലവിൽ തിരഞ്ഞെടുപ്പ് വ ന്നെത്തിയിരിക്കുന്നത്. ബാങ്കി ന്റെ രൂപീകരണ സമയം മുതൽ ഇതുവരെയും കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണസമി തികൾ ആയിരുന്നു ബാങ്കിനെ നയിച്ചിരുന്നത്. ഇത്തവണയും കല്ലട ഗിരീഷ് നയി ക്കുന്ന യുഡിഎഫ് പാനൽ തന്നെയാണ് മത്സരത്തിനിറങ്ങു ന്നത്. പടിഞ്ഞാറേ കല്ലട മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ യശ്പാൽ നയിക്കുന്ന പാനലിനെ ആണ് എൽഡിഎ ഫ് മത്സരത്തിന് നിയോഗിച്ചിരി ക്കുന്നത്.

Advertisement