ചെറുപൊയ്ക – തോട്ടത്തുംമുറി കടത്ത് സർവ്വീസ് നിലച്ചിട്ട് ഒരു വർഷം

Advertisement

കുന്നത്തൂർ: രണ്ട് ഗ്രാമ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലടയാറ്റിലൂടെയുള്ള കടത്ത് സർവ്വീസ് നിലച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പുനരാരംഭിക്കാൻ നടപടിയില്ല.ഇതിനാൽ തൊഴിലാളികൾ ഉൾപ്പെടെ നിരവധി
സാധാരണക്കാരാണ് യാത്രാ ദുരിതത്തിൽ വലയുന്നത്.കുന്നത്തൂർ, പവിത്രേശ്വരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതായിരുന്നു കടത്ത് സർവ്വീസ്.കല്ലടയാറ്റിൽ കുന്നത്തൂർ തോട്ടത്തുംമുറി 12,14 വാർഡുകളിൽപ്പെട്ട മൂന്നാം കിഴക്കതിൽ കടവിൽ നിന്നും ചെറുപൊയ്കയിൽ എത്തുുന്നതായിരുന്നു കടത്ത് സർവീസ്.കുന്നത്തൂർ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ രണ്ട് പതിറ്റാണ്ടിനപ്പുറം ആരംഭിച്ചതാണ് കടത്ത്.കടത്തുകാരന് ശമ്പളം ഉൾപ്പെടെ നൽകുന്നതടക്കമുള്ള ചെലവുകൾ വഹിച്ചിരുന്നതും പഞ്ചായത്താണ്.

തോട്ടത്തുംമുറി കല്ലുമൺ മലനട ക്ഷേത്രത്തിന്റെ പ്രധാന കരയായ ചെറുപൊയ്ക ഗ്രാമവും അവിടെയുള്ള മഹാവിഷ്ണു ക്ഷേത്രത്തിലേക്കും ഇരു പ്രദേശത്തു നിന്നും ഭക്തർ എത്തുന്നതും കടത്ത് സർവ്വീസിനെ ആശ്രയിച്ചായിരുന്നു.ചെറുപൊയ്കയിലെ കശുവണ്ടി തൊഴിലാളികൾ കുന്നത്തൂർ കോർപ്പറേഷൻ ഫാക്ടറിയിൽ എത്തുന്നതും കല്ലടയാർ വഴിയുള്ള കടത്ത് വഴിയായിരുന്നു.എന്നാൽ ഇത്തരം സൗകര്യങ്ങളെല്ലാം നിലച്ചിട്ട് നാളുകൾ ഏറെയായെങ്കിലും നടപടിയില്ല.പഞ്ചായത്ത് അധികൃതരെയും എംഎൽഎയും നാട്ടുകാർ സമീപിച്ചിട്ടും നിരവധി സമരങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ല.കടത്ത് നിലച്ചിതിനാൽ ഇരുപ്രദേശങ്ങളിലേക്കും കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷൻ,പുത്തൂർ പഴവറ വഴി കിലോമീറ്ററുകൾ ചുറ്റിത്തിരിയേണ്ട അവസ്ഥയിലാണ് നാട്ടുകാർ.ബസ് സൗകര്യം കുറവായതിനാൽ ആട്ടോറിക്ഷക്കാർക്ക് വലിയ തുക നൽകി വേണം യാത്ര ചെയ്യാൻ.അല്ലെങ്കിൽ കിലോമീറ്റുകളോളം നീളുന്ന കാൽനട യാത്ര തന്നെ ശരണം.

Advertisement