അമൃതാനന്ദമയിയുടെ എഴുപതാം പിറന്നാൾ;ശാസ്താംകോട്ട തടാക തീരത്ത് എഴുപത് ഫല വൃക്ഷത്തൈകൾ നട്ടു

Advertisement

ശാസ്താംകോട്ട-. മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ചു നടന്നു വരുന്ന വിവിധ പരിപാടികളുടെ ഭാഗമായി ശാസ്താംകോട്ട തടാക തീരത്ത് എഴുപത് ഫല വൃക്ഷത്തൈകൾ നട്ടു.അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മശ്രീ വിശ്വേശ്വര ചൈതന്യ സ്വാമികൾ നേതൃത്വം നൽകി.നമ്മുടെ കായൽ കൂട്ടായ്മ കൺവീനർ എസ്.ദിലീപ് കുമാർ,ശാസ്താംകോട്ട ക്ഷേത്ര ഉപദേശ സമിതി പ്രസിഡന്റ് ആർ.രാജേന്ദ്രൻ പിള്ള,ആർഎസ്എസ് ഖണ്ഡ് കാര്യവാഹ് അമൽ,കിഷോർ, ഹരീഷ്, ആന്റണി,സെൻലാൽ, മഹേഷ് മണികണ്ഠൻ എന്നിവർ പങ്കെടുത്തു

Advertisement