കെ കരുണാകരന്‍പിള്ളയെ തടാകത്തിന്‍റെ നാട് അനുസ്മരിക്കുന്നു

Advertisement

ശാസ്താംകോട്ട. തടാക സംരക്ഷണ സമിതി ആക്ഷന്‍കൗണ്‍സില്‍ ചെയര്‍മാനായിരിക്കെ നിര്യാതനായ പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ കരുണാകരന്‍പിള്ളയുടെ അനുസ്മരണ സമ്മേളനം ബുധനാഴ്ച വൈകിട്ട് ടൗണില്‍ ജെമിനിഹൈറ്റ്‌സിന് സമീപം നടക്കും. വൈകിട്ട് നാലിന് കരുണതേടിയ തടാകവും ഭാവിയും ഓപ്പണ്‍ഫോറം, അഞ്ചിന് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പരിസ്ഥിതിപ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍, സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ് എച്ച് പഞ്ചാപകേശന്‍, പബ്‌ളിക് സര്‍വീസ് കമ്മീഷന്‍ അംഗം എസ്.എ.സെയ്ഫ് എന്നിവര്‍ സംസാരിക്കും. സാമൂഹിക രാഷ്ട്രീയ പരിസ്ഥിതി മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.

Advertisement