കരുനാഗപ്പള്ളിയില്‍ സ്വകാര്യ സ്ഥാപനത്തിലെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ യുവാക്കള്‍ പിടിയില്‍

Advertisement

കരുനാഗപ്പള്ളി വട്ടപ്പറമ്പിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ കേസില്‍ രണ്ട് യുവാക്കള്‍ പോലീസ് പിടിയിലായി. തഴവ, തോപ്പില്‍ വീട്ടില്‍, നിഹാല്‍(19), തഴവ, വട്ടപ്പറമ്പ്, കൊല്ലന്റെ പടിറ്റതില്‍ വീട്ടില്‍ സാദിഖ്(18) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഈ മാസം എട്ടാം തീയതി രാത്രി സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന പ്രതികള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന 5000 രൂപ മോഷ്ടിച്ചെടുത്ത ശേഷം ഏകദേശം ഇരുപതിനായിരം രൂപ വില വരുന്ന ഇരുമ്പ് ലോക്കറിന്റെ പൂട്ട് ആയുധം ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്യ്തു. സ്ഥാപന ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത കരുനാഗപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു.വി യുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷമീര്‍, എ.എസ്.ഐ അജയകുമാര്‍, എസ്.സി.പി.ഒ ബഷീര്‍ഖാന്‍, സി.പി.ഓ മാരായ കൃഷ്ണകുമാര്‍, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement