അക്ഷയ സെന്ററില്‍ ഭാര്യയെ തീ കൊളുത്തി കൊന്ന സംഭവം; ഭര്‍ത്താവ് റഹീം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത് മൂന്ന് ദിവസം മുന്‍പ്… ആക്രമണത്തിന് ശേഷം കത്തികാട്ടിഭീകരാന്തരീഷം സൃഷ്ടിച്ചു

Advertisement

ചാത്തന്നൂര്‍: പാരിപ്പള്ളിയില്‍ അക്ഷയ സെന്ററില്‍ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവായ റഹീം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത് മൂന്ന് ദിവസം മുന്‍പ്. നിരവധി കേസുകളിലെ പ്രതിയാണ് ഓട്ടോ ഡ്രൈവറായ റഹീം.
അക്ഷയ സെന്ററിലെ ജീവനക്കാരിയായ കര്‍ണ്ണാടക കൊടക് സ്വദേശിനി നാദിറ (40)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് റഹീമിന്റെ മൃതദേഹം പിന്നീട് കിണറ്റില്‍ കണ്ടെത്തി. അക്ഷയ സെന്ററില്‍ കയറി ഭാര്യയെ തീകൊടുത്തിയ ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. സംശയരോഗമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 9 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവങ്ങളുണ്ടായത്. വര്‍ഷങ്ങളായി നാവായിക്കുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു നദീറ. രാവിലെ നാദിറ ജോലിക്കെത്തിയ ഉടനെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്.
അക്ഷയ സെന്റര്‍ തുറന്നതിന് ശേഷം നദീറ ജോലിയ്ക്ക് കയറുകയും ജോലിയില്‍ തുടരവേ റഹീം സ്‌കൂട്ടറില്‍ എത്തി പെട്രോള്‍ നദീറയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ചു തീ കത്തിച്ചു. അക്ഷയ സെന്ററില്‍ എത്തിയവരും ഇവിടുത്തെ സ്റ്റാഫുകളും ഓടി എത്തുന്നതിനിടെ റഹീം കത്തി കാട്ടി ഭീകരാന്തരീഷം സൃഷ്ടിച്ചു കൊണ്ട് പാരിപ്പള്ളി-പരവൂര്‍ റോഡിലൂടെ ഓടുകയായിരുന്നു. തുടര്‍ന്ന് കൈയിലിരുന്ന കത്തി കൊണ്ട് കഴുത്ത് അറുക്കാന്‍ ശ്രമിക്കുകയും തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ ചാടുകയുമായിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തിയാണ് റഹീമിന്റെ മൃതദേഹം പുറത്തെടുത്തത്.

Advertisement