മൺട്രോതുരുത്തിൽ കോൺഗ്രസ് ഭരണ സമിതിക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാളി

Advertisement

മൺട്രോതുരുത്ത്. മണ്‍റോതുരുത്ത് ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് ഭരണ സമിതിക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാളി.ഇന്ന്(തിങ്കൾ) രാവിലെയാണ് എൽഡിഎഫ് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിൽ ചർച്ച നടക്കേണ്ടിയിരുന്നത്.ചർച്ച നടത്തുന്നതിനായി കോൺഗ്രസ്,എൽഡിഎഫ് അംഗങ്ങൾ കൃത്യസമയത്തു തന്നെ എത്തിയിരുന്നു.എന്നാൽ ക്വാറം തികയാത്തതിനാൽ ചർച്ച നടന്നില്ല.ആകെ അംഗങ്ങളിൽ 7 പേർ പ്രമേയത്തെ അനുകൂലിച്ചാൽ മാത്രമേ ചർച്ച വിജയിക്കുമായിരുന്നുള്ളു.13 വാർഡുകൾ ഉൾപ്പെടുന്ന
മൺട്രോതുരുത്തിൽ
കോൺഗ്രസ് – 5,എൽഡിഎഫ്- 5,ബിജെപി- 3 എന്നിങ്ങനെയാണ് കക്ഷിനില.ബിജെപിയുടെ പിന്തുണ ഉറപ്പിച്ചാണ് എൽഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്നത്.പിന്നീട് ബിജെപി ഇതിൽ നിന്നും പിന്മാറിയതാണ് എൽഡിഎഫിന് തിരിച്ചടിയായത്.

അതിനിടെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയതിനു പിന്നാലെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം എൽഡിഎഫിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നതായാണ് വിവരം.രണ്ട്
സിപിഎം വനിതാ അംഗങ്ങളും സിപിഐ ജില്ലാ കൗൺസിൽ അംഗമായ വനിതയുമാണ് പ്രസിഡന്റ് സ്ഥാനത്തിനായി അവകാശവാദമുന്നയിച്ച് രംഗത്തെത്തിയത്.എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ പോലും കഴിയാതെ പരാജയപ്പെട്ടതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാറിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here