ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നൽകുന്നതിൽ എതിർപ്പില്ലെന്ന നിലപാടുമായി കാനം

Advertisement

തിരുവനന്തപുരം. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നൽകുന്നതിൽ എതിർപ്പില്ലെന്ന നിലപാടുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നൽകുന്ന കാര്യം നേരത്തെ തീരുമാനിച്ചതാണ്. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിയാക്കാമെന്നത് നേരത്തെയുള്ള ധാരണ. പുനസംഘടന സംബന്ധിച്ച വിഷയങ്ങൾ ഈ മാസം 20 ന് ചേരുന്ന ഇടതു മുന്നണി യോഗം ചർച്ച ചെയ്യുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.