അപകട ഭീഷണിയായി വേങ്ങയിലെ കനാൽ റോഡ്;കണ്ണൊന്ന് തെറ്റിയാൽ അപകടം ഉറപ്പ്

Advertisement

ശാസ്താംകോട്ട:വേങ്ങയിലെ കനാൽ റോഡ് അപകട ഭീഷണി ഉയർത്തുന്നു.റോഡിന്റെ ഒരു വശത്ത് കൂടി കടന്ന് പോകുന്ന കനാലിന് ഇരുപത് അടിയിലേറെ താഴ്ചയുണ്ട്.കൂടാതെ കനാൽ കാട് കയറിയും കിടക്കുകയാണ്. രാത്രികാലങ്ങളിൽ വഴി വിളക്കും ഇല്ല. ഇതിനാൽ കനാലിലേക്ക് വാഹനങ്ങൾ മറിഞ്ഞ് അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.ഇതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്.വേങ്ങ ഏഴാം വാർഡിൽ ഐ.സി.എസ് ജംഗ്ഷന് വടക്ക് വശത്താണ് കനാൽ റോഡ്.ഇവിടെ നിന്ന് ആരംഭിച്ച് കുറ്റിയിൽ മുക്കിന് വടക്ക് വശം അവസാനിക്കുന്ന തരത്തിലാണ്. കനാലിന്റെ ഭാഗമായിട്ടുള്ള ഈ സ്ഥലം.അടുത്ത കാലത്ത് വരെ ഗ്രാവൽ റോഡായി കിടക്കുകയായിരുന്നു.

റോഡിന് സമീപം താമസക്കാർ ഏറിയതോടെ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ഉയർന്നു.ഇതിന്റെ അടിസ്ഥാനത്തിൽ സമീപകാലത്ത് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്തിരുന്നു.എന്നാൽ റോഡിന് വേണ്ടത്ര വീതി ഇല്ലാത്തതിനാൽ കനാലിനോട് ചേർന്നാണ് റോഡ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്.കനാലിനുള്ളിലെ കാട് റോഡിലേക്കും പടർന്ന് കയറിയിട്ടുമുണ്ട്.കാട് വെട്ടി തെളിക്കുകയോ അല്ലങ്കിൽ കൈവരി സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Advertisement