മിഴി ഗ്രന്ഥശാലയുടെ ഒരുമയോടെ ഒരോണം നടന്നു

Advertisement

ശൂരനാട്: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഓണാഘോഷം ഒരുമയോടെ ഒരോണം എന്ന പേരിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. അമ്മക്കൊരു ഓണക്കോടി എന്ന പേരിൽ ഓണക്കോടി വിതരണം, എസ് എസ് എൽ സി’ പ്ലസ്ടു മറ്റ് ഉന്നത വിദ്യാഭ്യാസ മേഖലകളിൽ വിജയിച്ച ഗ്രന്ഥശാല കുട്ടികളെ അനുമോദിക്കൽ, ബാലവേദി കുട്ടികളുടെ കലാപരിപാടികൾ എന്നിവയും ഇതോടൊപ്പം സംഘടിപ്പിച്ചു.

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.അൻസർ ഷാഫി ഓണാഘോഷങ്ങളുടെ ഉദ്ഘാടനവും ഓണക്കോടി വിതരണവും നിർവ്വഹിച്ചു. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ പ്രതിഭകളെ അനുമോദിച്ചു. ഗ്രന്ഥശാല ഭരണസമിതി അംഗം റ്റി എസ് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.പോരുവഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നസീറ ബീവി ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, താലൂക്ക് കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ, റെജീവ് പ്ലാമൂട്ടിൽ, ഷബ്ന റിയാസ് എന്നിവർ പ്രസംഗിച്ചു.

Advertisement