എക്‌സൈസ് സംഘം പരിശോധന നടത്തി

Advertisement

കൊല്ലം: ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി ആര്യങ്കാവില്‍ എക്‌സൈസ് സംഘം തമിഴ്‌നാട് പോലീസ്, കേരളാ പോലീസ്, ഡോഗ് സ്‌ക്വോഡ് എന്നിവരുമായി ചേര്‍ന്ന് പരിശോധന നടത്തി. കോട്ടവാസല്‍ സംസ്ഥാന അതിര്‍ത്തിയിലാണ് പരിശോധന നടന്നത്. കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ. പ്രദീപിന്റെ നിര്‍ദ്ദേശപ്രകാരം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് ആണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
കൂടാതെ ഇന്നലെ രാവിലെ അച്ചന്‍കോവില്‍ ചെക്ക്‌പോസ്റ്റിലും വാഹന പരിശോധന നടത്തിയിരുന്നു. പരിശോധനകള്‍ക്ക് കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഓണം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രത്യേകമായി ചുമതലപ്പെടുത്തിയ എക്‌സൈസ് ഹെഡ് ക്വാര്‍ട്ടര്‍ ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ ഗോപകുമാര്‍ നേതൃത്വം നല്‍കി.

Advertisement