ജീവിത താളം നോവലിന്റെ പ്രകാശനം

Advertisement

ശാസ്താംകോട്ട. കാരാളിമുക്ക് കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ അഥീന എന്ന റംല രചിച്ച് സുജിലി പബ്‌ളിക്കേഷന്‍ പ്രസിദ്ധീകരിച്ച ജീവിത താളം എന്ന നോവലിന്റെ പ്രകാശനം ഞായര്‍ വൈകിട്ട് അഞ്ചിന് ഗ്രന്ഥശാലാ ഹാളില്‍ നടക്കും. സാഹിത്യ അക്കാഡമി അംഗം ഡോ. സി ഉണ്ണികൃഷ്ണന്‍ നോവലിസ്റ്റ് ഹരികുറിശേരിക്ക് ആദ്യകോപ്പി കൈമാറും. ഗ്രന്ഥശാല പ്രസിഡന്റ് കെഎസ് ബാലന്‍ അധ്യക്ഷത വഹിക്കും. വി എം സദാശിവന്‍പിള്ള,ആര്‍ ചന്ദ്രന്‍പിള്ള, ആര്‍ .പുഷ്പരാജന്‍,കെ രഘു,ടി രാധാകൃഷ്ണന്‍,ആര്‍ അരുണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും

Advertisement