ഓണം വിപണന മേളയും പാലിയേറ്റീവ് കെയർ രോഗികൾക്കുള്ള കിറ്റ് വിതരണവും നടന്നു

Advertisement

മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി. എസ്സും സംയുക്തമായി നടത്തുന്ന ഓണം വിപണന മേളയും പാലിയേറ്റീവ് കെയർ രോഗികൾക്കുള്ള കിറ്റ് വിതരണവും സ്രാന്ത്വന സ്പർശം – 2023 ) കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് അദ്ധ്യക്ഷത വഹിച്ചു.

ആഗസ്റ്റ് 24, 25, 26 തീയതികളിൽ നടത്തുന്ന ഓണം വിപണന മേളയിൽ നിരവധി തനിനാടൻ വിഭവങ്ങൾ ലഭ്യമാകുന്ന സ്റ്റാളുകളാണ് പ്രവർത്തിക്കുന്നത്. കൂടാതെ ഒന്നാം സമ്മാനം ഇലക്ടിക് സ്കൂട്ടർ, TV, ഫ്രിഡ്ജ്. മുതൽ നിരവധി സമ്മാനങ്ങൾക്ക് വേണ്ടിയുള്ള കൂപ്പൺ വിതരണവും നറുക്കെടുപ്പും നടക്കുകയുണ്ടായി. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷീബ സിജു, വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ, ബ്ലോക്ക് പഞ്ചായത്തംഗം വൈ ഷാജഹാൻ , മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലീ ബാബു, ഗ്രാമപഞ്ചായത്തംഗങ്ങളായ ജലജ രാജേന്ദ്രൻ , ഉഷ കുമാരി , ഷാജി ചിറക്കു മേൽ,ഷിജിന നൗഫൽ , റാഫിയ നവാസ് , രജനി സുനിൽ, രാധിക ഓമനക്കുട്ടൻ, ബിജി കുമാരി , അനന്തു ഭാസി , ആർ.ബിജുകുമാർ, അജി ശ്രീക്കുട്ടൻ, ഷഹു ബാനത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാനവാസ് .ഇ , അസി .സെക്രട്ടറി സിദ്ദീഖ് , മെഡിക്കൽ ഓഫീസർ ഡോ. സബിത പാലിയേറ്റിവ് കെയർ നഴ്സ് സന്ധ്യ എന്നിവർ പങ്കെടുത്തു.

Advertisement