ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് മര്‍ദ്ദനം;പ്രതി പിടിയില്‍

Advertisement

കൊല്ലം. ഭക്ഷണം കഴിക്കാനെത്തിയവരെ ക്രൂരമായി മര്‍ദ്ദിച്ച പ്രതികളില്‍ ഒരാള്‍ പോലീസ് പിടിയിലായി. പള്ളിത്തോട്ടം, കൗമുദി നഗര്‍-9, സുല്‍ത്താന ഡെയ്ല്‍, സദ്ദാം (35) ആണ് കിളികൊല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി 10 മണിയോട് കൂടി രണ്ടാംകുറ്റിയിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സുരേഷ്കുമാറും സുഹൃത്തുക്കളും ആവശ്യപ്പെട്ട ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഹോട്ടലിലെ ജീവനക്കാരനുമായി വാക്ക്തര്‍ക്കമുണ്ടായി. സുരേഷ് കുമാറിന്‍റെ സുഹൃത്ത് ഇത് മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഭക്ഷണം കഴിച്ചിറങ്ങിയ ഇവരെ പുറത്ത് നിന്ന സംഘം തടഞ്ഞ് നിര്‍ത്തി കമ്പിവടി കൊണ്ടും വാള്‍ ഉപയോഗിച്ചും ആക്രമിച്ചു. സുരേഷ്കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ സദ്ദാമിനെ പിടികൂടുകയായിരുന്നു. കിളികൊല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഗിരീഷിന്‍റെ നേതൃത്വത്തിലുള്ള എസ്.ഐ സുകേഷ്, സി.പി.ഒ സാജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement