റോഡിൽ വീണ ഓയിൽ ഫയർഫോഴ്സ് നീക്കം ചെയ്തു

Advertisement

ശാസ്താംകോട്ട- ചക്കുവള്ളി ജംഗ്ഷനിൽ മലനട റൂട്ടിൽ അര കിലോമീറ്റർ ഓളം വീണ ഓയിലാണ് ഫയർഫോഴ്സ് നീക്കം ചെയ്തത്. ഇന്ന് രാവിലെപത്തുമണിക്കാണ് സംഭവം. രാവിലെ റോഡിൽ കൂടി പോയ ടെമ്പോ വാഹനത്തിൽ നിന്നാണ് ഓയിൽ ചോർന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.

വാഹനങ്ങൾ തെന്നി വീഴുന്നത് കണ്ട് ചക്കുവള്ളി വ്യാപാര വ്യവസായി നിസാമുദ്ദീൻ ശാസ്താംകോട്ട ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ ജയചന്ദ്രന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തി റോഡിൽ വീണ ഓയിൽ നീക്കംചെയ്ത് വൻ അപകടം ഒഴിവാക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോസ്,ഫയർ ആൻഡ്റെസ്ക്യൂ ഓഫീസർമാരായ മനോജ്, ഷാനവാസ്, ഗോപൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ആയ ജയപ്രകാശ്, ഹോം ഗാർഡ് വി പ്രദീപ്, എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

Advertisement