കരുനാഗപ്പള്ളിയിലെ വന്‍ എംഡിഎംഎ വേട്ട, കൂട്ടുപ്രതിയെ കിട്ടി

Advertisement

കരുനാഗപ്പള്ളിയിൽ 728,42 ഗ്രാം മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായ കേസിൽ കൂട്ട് പ്രതിയും പോലീസ് പിടിയിലായി. ആദിനാട് വില്ലേജിൽ ആദിനാട് തെക്ക് ദ്വാരകയിൽ വിഷ്ണു (30) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മാസം ആദിനാട് തെക്ക്, തണൽ ജംഗ്ഷനിൽ നിന്നും ഈ കേസിലെ മുഖ്യ പ്രതിയായ ഉണ്ണി എന്ന വിഷ്ണുവിനെ പോലീസ് പിടികൂടിയിരുന്നു. പോലീസ് നടത്തിയ രഹസ്യ നീക്കത്തിനൊടുവിൽ ജില്ലയി ലേക്ക് വ്യാവസായിക അടിസ്ഥാനത്തിൽ ലഹരി മരുന്ന് എത്തിച്ചു നൽകിയിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. 728,42 ഗ്രാം എം.ഡി.എം.എ ആണ് ഇയാളിൽ നിന്നും അന്ന് പോലീസ് കണ്ടെടുത്തത്. ഇതിനെ തുടർന്ന് മുഖ്യ പ്രതിയായ വിഷ്ണുവിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂട്ട് പ്രതിയായ മറ്റൊരു വിഷ്ണുവിനെ പറ്റി പോലീസിന് വിവരം ലഭിക്കുന്നത്.

തുടർന്ന് ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആൻ) നർകോട്ടിക്ക് വിഭാഗവും കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിൽ ഇയാൾ പിടിയിലാവുകയാ യിരുന്നു. മുഖ്യ പ്രതിയായ വിഷ്ണുവിൽ നിന്നും മയക്ക് മരുന്ന് വാങ്ങി ജില്ലയിലെ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ചില്ലറ വിൽപ്പന നടത്തുന്ന ആളാണ് ഇപ്പോൾ അറസ്റ്റിലായ വിഷ്ണു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് എ.സി.പി, കരുനാഗപ്പള്ളി എ.സി.പി എന്നിവരുടെ മേൽനോട്ടത്തിൽ, കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജു.വി. എസ്.ഐ. മാരായ ഷമീർ, ഷാജിമോൻ, സിപി, സായി ഡാൻസാഫ് ടിം അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത

Advertisement