വിനായക ചതുർത്ഥി ഗണേശോത്സവം: കൊട്ടാരക്കര  മഹാഗണപതി ക്ഷേത്രത്തിൽ ചിത്രരചന സംഘടിപ്പിച്ചു

Advertisement

കൊട്ടാരക്കര: മഹാഗണപതി ക്ഷേത്ര പദേശകസമിതിയുടേയും കേരള ക്ഷേത്ര സംരക്ഷണസമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ വിനായക ചതുർത്ഥി ഗണേശോത്സവ ത്തോടനുബന്ധിച്ച്  കൊട്ടാരക്കര  മഹാഗണപതി ക്ഷേത്രത്തിൽ ചിത്രരചന സംഘടിപ്പിച്ചു. മത്സരത്തിൽ 500 ലധികം വിദ്യാർഥികൾ   പങ്കെടുത്തു.
സ്വാഗതസംഘം വൈസ് പ്രസിഡന്റ്‌ ചിറയത്ത് അജിത് കുമാർ സ്വാഗതവും, സ്വാഗതസംഘം പ്രസിഡന്റ്‌ വിനായക.എസ്. അജിത് കുമാർ അധ്യക്ഷനായ ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവും  മുൻ എംപി യുമായ ചെങ്ങറ സുരേന്ദ്രൻ ചിത്ര രചന മത്സരം  ഉദ്ഘാടനം ചെയ്തു. 

Advertisement