ചക്കുവള്ളിക്ക് പടിഞ്ഞാറു വശംപുലിയെ കണ്ടതായി പ്രചരണം

Advertisement

ചക്കുവള്ളി. ശൂരനാട് വടക്ക് ചക്കുവള്ളിക്ക് പടിഞ്ഞാറു വശം പുലിയെ കണ്ടതായി അഭ്യൂഹം.ശനിയാഴ്ച രാത്രി 11.30നോട് അടുത്ത് പുലിയെ കണ്ടതായാണ് അഭ്യൂഹം പരക്കുന്നത്.പ്ലാമുക്കിലുള്ള ഒരാളും സുഹൃത്തും കൂടി ബൈക്കിൽ വരുമ്പോൾ അവരുടെ മുന്നിലാണ് പുലി എത്തിയതത്രേ.
ഇതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന തരത്തിലുള്ള സന്ദേശങ്ങളും പുലിയുടെ ചിത്രവും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.ഇതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്.ശൂരനാട് പോലീസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.അതിനിടെ പുലിയെ കണ്ടതായി നാട്ടിലാകെ ഭീതി പരത്തി പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും യുവാക്കൾ കണ്ടത് വള്ളിപ്പൂച്ചയാണെന്നുമാണ് പോലീസ് പറയുന്നത്.

. പ്രതീകാത്മക ചിത്രം

Advertisement