ബസേലിയോസ് മാത്യൂസ് ദ്വിതീയൻ എഞ്ചിനീയറിംഗ് കോളേജിൽ അന്താരാഷ്ട്ര കോൺഫറൻസ് നടന്നു

Advertisement

ശാസ്താംകോട്ട(കൊല്ലം) . ബസേലിയോസ് മാത്യൂസ് ദ്വിതീയൻ എഞ്ചിനീയറിംഗ് കോളേജിൽ സർക്യൂട്ട് പവർ ആന്റ് കംപ്യൂട്ടിങ് ടെക്നോളജീസ് എന്ന വിഷയത്തിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിന് സഖറിയാ മാർ അന്തോണിയോസ് മെത്രാപ്പോലീത്ത ഭദ്രദീപം കൊളുത്തി. സി.ഡി പ്രകാശനം നടത്തുകയും ചെയ്തു. കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത ആമുഖ പ്രഭാഷണം നടത്തി.

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആന്റ് എൻവയോൺമെന്റ് ചീഫ് സയന്റിസ്റ്റ് ഡോ. അജിത് പ്രഭു മുഖ്യാതിഥി ആയിരുന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ. എൽ. പത്മ സുരേഷ് സ്വാഗതം ചെയ്തു. എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല ഗവേഷണ വിഭാഗം ഡീൻ ഡോ. ഷാലിജ് പി. ആർ. കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. മലേഷ്യയിൽ നിന്നുള്ള പാ. ലിയോങ് വായ് യീ, ശ്രീലങ്കയിൽ നിന്നുള്ള ഡോ. ദമയന്തി ഹെറാത്ത്, കൊൽക്കത്തയിൽ നിന്നുള്ള ഡോ. സ്വാഗതം ദാസ്, ഐടിപ്തി കേരള സെഷൻ സെക്രട്ടറി ഡോ. കെ. ബിജു, എന്നിവർ ആശംസകൾ അർപ്പിക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

ലോകത്തെ ശാസ്ത്ര സാങ്കേതികമേഖലയിലെ വളർച്ചയെക്കുറിച്ചും അതിലെ വെല്ലുവിളികളെക്കുറിച്ചും കോൺഫറൻസിൽ ചർച്ച നടന്നു. ഇന്ത്യയുടെ വിവധഭാഗങ്ങളിൽ നിന്നുള്ള 300ഓളം പ്രതിനിധികൾ പങ്കെടുത്തു. കോളേജ് ഡയറക്ടർ ഫാ. തോമസ് വർഗ്ഗീസ്, ഡോ. മധുസൂദനൻ പിള്ള (വൈസ് പ്രിൻസിപ്പാൾ) പ്രൊഫ.ഉമ്മൻ സാമുവൽ, ഫാ. ഡോ. കോശി വൈദ്യൻ (ഡീൻ), ഡോ. ബിജുന കുഞ്ഞ് (ടി.കെ.എം.സി.ഇ) എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രൊഫ. മിഥുൻ പി മാത്യു നന്ദിപ്രകാശനവും നടത്തി.

Advertisement