എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

Advertisement

കൊല്ലം: ലഹരി ഉപയോഗവും വ്യാപാരവും തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 2.40 ഗ്രാം നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയിലായി. വടക്കേവിള, അയത്തില്‍, നളന്താ നഗര്‍, ഐപ്പുരക്കല്‍ വീട്ടില്‍ നൗഫല്‍(25), പെരിനാട്, കേരളപുരം, ഷെഫിന്‍ മന്‍സിലില്‍ ആഷിഖ്(26) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നൗഫലിന്റെ പക്കല്‍ നിന്നും 0.53 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആഷിഖ് പിടിയിലാവുന്നത്. ഇയാളില്‍ നിന്നും 1.87 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ആകെ 2.40 ഗ്രാമാണ് പിടികൂടിയത്. ഇരവിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ അജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ജയേഷ്, മധുസൂദനന്‍, സിപിഓമാരായ ദീപു, സുമേഷ്, വിഷ്ണു എന്നിവരും ഡാന്‍സാഫ് ടീം അംഗങ്ങളും അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement