മയ്യത്തുംകര – മൂന്നാംപ്ലാമൂട് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് കോൺഗ്രസ്

Advertisement

പോരുവഴി . മയ്യത്തുംകര ജംഗ്ഷൻ – മൂന്നാംപ്ലാമൂട് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തം. റോഡിൽ പല ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ട് വർഷങ്ങളായി.മഴ ശക്തമായതോടെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയേത് റോഡേത് എന്നറിയാെതെ ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവാണ്.ഏറെ ഗതാഗത പ്രാധാന്യമുള്ളതും നിരവധി വാഹനങ്ങൾ കടന്നു പോകുന്നതുമായ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ചെവിക്കൊണ്ടിട്ടില്ല.അടിയന്തിരമായി റോഡ് ഗതാഗത യോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കോൺഗ്രസ്‌
മയ്യത്തുംകര ടൗൺ കമ്മിറ്റി മുന്നറിയിപ്പ് നൽകി.മണ്ഡലം പ്രസിഡന്റ്‌ നാസർ കിണറുവിള ഉത്ഘാടനം ചെയ്തു.ഷാജി ഇട്ടുകെട്ടുംവിള അധ്യക്ഷത വഹിച്ചു. അർത്തിയിൽ അൻസാരി,
ഡോ.എം.എ സലിം,ചക്കുവള്ളി നസീർ, സുഹൈൽ അൻസാരി,റഹിം നാലുതുണ്ടിൽ,വരിക്കോലിൽ ബഷീർ,അനീഷ് അയന്തിയിൽ,അബ്ദുള്ള സലിം,അസുറാ ബീവി,കരീം മോദീന്റയ്യത്ത്,താരിഖ്,ഷംല എന്നിവർ സംസാരിച്ചു.

Advertisement