തകർന്നടിഞ്ഞ് പടിഞ്ഞാറെ കല്ലട വിളന്തറ – കൊച്ച് കൊട്ടറ റോഡ്;കുഴികളിൽ വാഴ നട്ട് നാട്ടുകാർ

Advertisement

പടിഞ്ഞാറെ കല്ലട .പടിഞ്ഞാറെകല്ലട പഞ്ചായത്തിലെ നാലാം വാർഡിൽ കൂടി കടന്നു പോകുന്ന വിളന്തറ – കൊച്ച് കൊട്ടറ റോഡ് തകർന്നടിഞ്ഞിട്ടും സഞ്ചാരയോഗ്യമാക്കാൻ നടപടിയില്ല.കാൽനട യാത്ര പോലും അസാധ്യമാകുന്ന തരത്തിൽ റോഡ് തകർന്നിട്ടുണ്ട്.കുഴികളിൽ വെള്ളം കെട്ടി കിടക്കുന്നതും ഭീഷണിയായിട്ടുണ്ട്.റോഡ് ഉടൻ നന്നാക്കണമെന്നും റോഡിന്റെ ഇരുവശങ്ങളിലെയും കൈയ്യേറ്റം ഒഴിവാക്കുന്നതിനൊപ്പം വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗങ്ങളിൽ ഓട നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.വലിയപാടം യു.പി.എസിന് സമീപം റേഷൻ കട മുക്കിൽ റോഡിൽ വാഴനട്ട് നാട്ടുകാർ
പ്രതിഷേധിച്ചു.സന്തോഷ് ഗംഗാധരൻ. രതീഷ്.ബിനു,ഗോപകുമാർ, ഹരീഷ്,സുനി,ശരൺ, ജയശ്രീ,സജിത തുടങ്ങിയവർ നേതൃത്വം നൽകി. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ പഞ്ചായത്താഫീസ് ഉപരോധം ഉൾപ്പെടെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

Advertisement