കോവൂർ ഗവ എൽ പി സ്കൂളിൽ വായന മാസാചരണ സമാപനം നടന്നു

Advertisement

മൈനാഗപ്പള്ളി. കോവൂർ ഗവ.എൽ .പി സ്കൂളിൽ വായന മാസാചരണ സമാപനം ചവറ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സജി.പി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ലാലി ബാബു അധ്യക്ഷത വഹിച്ചു. നടനും കഥികനുമായ കെ.പി. എ.സി ലീലകൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു.കഥകളിലൂടെ വായനയുടെ പ്രാധാന്യം കുട്ടികൾക്ക് പകർന്നുനൽകി.
കുട്ടികൾ വായന പാട്ടു കളുംനാടകഗാനങ്ങളും അവതരിപ്പിച്ചു.
വായന മാസാചരണത്തിൻ്റെ ഭാഗമായി നടന്ന മത്സരങ്ങളിൽ വിജയിച്ച രക്ഷകർത്താക്കളെ യുംകുട്ടികളെയും യോഗം അഭിനന്ദിച്ചു.
ചവറ ഉപജില്ലാ നൂൺ മീൽ ഓഫീസർ കെ.ഗോപകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രധാനാധ്യാപിക ഐ.ബീന,വിദ്യാഭ്യാസ സമിതിയംഗം പ്രഭാകരൻ പിള്ള,എസ്.എം.സി അംഗം അഡ്വ.പാർവതി,അൻവർ ഇസ്മയിൽ,സുനിൽ, ആശ ആനന്ദ് എന്നിവർ നേതൃത്വം നൽകി.

Advertisement