മണിപ്പൂർ കലാപം: എൽഡിഎഫ് പ്രതിഷേധിച്ചു

എൽഡിഎഫ് കരുനാഗപ്പള്ളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ചിന്താ ജെറോം ഉദ്ഘാടനം ചെയ്യുന്നു
Advertisement

കരുനാഗപ്പള്ളി . മണിപ്പൂരിൽ നടക്കുന്ന മനുഷ്യരഹിതമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് എൽഡിഎഫ് കരുനാഗപ്പള്ളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. അയണിവേലികുളങ്ങര വില്ലേജ് ഓഫീസ് ജംഗ്ഷനിൽ നടന്ന പ്രതിഷേധ പരിപാടി സിപി എം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു. ബി ശ്രീകുമാർ അധ്യക്ഷനായി. ബി സജീവൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ് കല്ലേലിഭാഗം, പി പുഷ്പാംഗദൻ, പ്രവീൺ മനക്കൽ, കെ എസ് ഷറഫുദ്ദീൻ മുസ്‌ലിയാർ, ആർ രവി, കരിമ്പാലിൽ സദാനന്ദൻ, ഷിഹാബ് എസ് പൈനുംമൂട്, ജഗത് ജീവൻലാലി, ജെ ഹരിലാൽ, എം സുരേഷ് കുമാർ, അയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement