പതിനാറുകാരിയെ സഹപാഠി പീഡിപ്പിച്ച് ഗർഭിണിയാക്കി

Advertisement

കൊല്ലം. കടയ്ക്കലിൽ 16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹപാഠി അറസ്റ്റിൽ . പെൺകുട്ടി ഗർഭിണിയായതോടെയാണ് പീഡന വിവരം പുറത്ത് വന്നത്. സഹപാഠിക്ക് എതിരെ പോക്സോ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു

മാതാപിതാക്കൾ ഇല്ലാത്ത തക്കം നോക്കി സഹപാഠി വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.പ്ലസ് വൺ വിദ്യാർഥികളാണ് പെൺകുട്ടിയും സഹപാഠിയും.
പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് സ്കാനിംഗിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. സ്കാനിംഗ് സെൻ്ററുകാർ പോലീസിനെ വിവരമറിയിച്ചതിനെ തുടർ കടക്കൽ പോലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തപ്പോഴാണ് പീഡനം സംബന്ധിച്ച വിവരങ്ങൾ അറിയുന്നത്
16 കാരനായ പ്രതിക്ക് നോട്ടീസ് നൽകി ജൂവനൈൽ കോടതിയിൽ ഹാജരാക്കാൻ പോലീസ് നിർദ്ദേശിക്കും.

Advertisement