ശൂരനാട്ടെ കൊലപാതകം:മദ്യപിച്ച ശേഷം ഉച്ചത്തിൽ സംസാരിച്ചതിനെ തുടർന്നുണ്ടായ പ്രകോപനം;മരണ കാരണമായത് പിടലിക്കേറ്റ വെട്ട്

Advertisement

ശൂരനാട്: പതാരം ഇരവിച്ചിറ കിഴക്ക് കിഴക്കേ വീട്ടിൽ പീതാംബരൻ പിള്ള(55) വെട്ടേറ്റ് മരിച്ച സംഭവത്തിലേക്ക് നയിച്ചത് മദ്യപിച്ച ശേഷം ഉച്ചത്തിൽ സംസാരിച്ചതിനെ തുടർന്നുണ്ടായ പ്രകോപനമെന്ന് പോലീസ്.
കൊലപാതകവുമായി
ബന്ധപ്പെട്ട് ശൂരനാട് പോലീസ് കസ്റ്റഡിയിലെടുത്ത തൃക്കുന്നപ്പുഴ വടക്ക് വിശാഖ് ഭവനിൽ ശിവശങ്കരപിള്ളയെ (52) വിശദമായി ചോദ്യം ചെയ്ത് വരികയാണ്.ഇതിന് ശേഷമേ അറസ്റ്റ് ഉണ്ടാകു.കൊലപാതത്തിന് ഉപയോഗിച്ച വെട്ടുകത്തിയും പോലീസ് കണ്ടെടുത്തു.ബുധനാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.കൂലിപ്പണിക്കാരനായ
പീതാംബരൻ പിള്ളയും കരുനാഗപ്പള്ളി ചിറ്റുമൂല റെയിൽവേ ഗേറ്റിന് സമീപം ഹോട്ടൽ തൊഴിലാളിയായ ശിവശങ്കരപിള്ളയും അടുത്ത സുഹൃത്തുക്കളാണ്.
ശിവശങ്കരപിള്ളയുടെ വീട്ടിലിരുന്ന് ഇരുവരും മദ്യപിച്ച ശേഷം മടങ്ങിയ പീതാംബരൻ പിള്ള ഇയ്യാളുടെ ബന്ധുവീട്ടിൽ രോഗവിവരം തിരക്കാനായി കയറി.ഇവിടെ വച്ച് വീട്ടുകാരും പീതാംബരൻ പിള്ളയും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഇവിടേക്കെത്തിയ ശിവശങ്കരപിള്ള വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.
മദ്യപിച്ച ശേഷം ഉച്ചത്തിൽ അസഭ്യവാക്കുകളോടെ പീതാംബരൻ പിള്ള സംസാരിച്ചതാണ് ശിവശങ്കരപിള്ളയെ കൃത്യത്തിന് പ്രേരിപ്പിച്ചതത്രേ.എന്നാൽ മുൻ വൈരാഗ്യമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് സൂചന.പിടലിക്ക് ആഴത്തിലേറ്റ വെട്ടാണ് മരണത്തിലേക്ക് നയിച്ചത്.ഇടതു കാലിൽ രണ്ട് വെട്ടും വലതു കാലിൽ ഒരു വെട്ടും ഏറ്റിരുന്നു.ഉടൻ തന്നെ ശാസ്താംകോട്ട താലൂക്കാശുപത്രിയിലും പിന്നീട് കൊല്ലം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചു.പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചത്.ഇവിടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പിന്നീട് സംസ്ക്കരിക്കും.അവിവാഹിതനായ
പീതാംബരൻ പിള്ള ബന്ധുക്കൾക്കൊപ്പമാണ് കഴിഞ്ഞു വന്നിരുന്നത്.

Advertisement