മഴ ശക്തം:കുന്നത്തൂർ താലൂക്കിൽ 12 വീടുകൾ തകർന്നു;രണ്ട് കിണറുകൾ ഇടിഞ്ഞ് താണു

Advertisement

ശാസ്താംകോട്ട . ശക്തമായ മഴയിൽ കുന്നത്തൂർ താലൂക്കിൽ 12 വീടുകൾ തകർന്നു.മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞു വീണുമാണ് വീടുകൾ തകർന്നത്.രണ്ട് കിണറുകളും ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്.പലയിടത്തും ഇലക്ട്രിക് പോസ്റ്റുകളും തകർന്നു.ഇതിനാൽ മിക്ക പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയിട്ടുണ്ട്.പോരുവഴി വെൺകുളം,കുന്നത്തൂർ തമിഴംകുളം,തൊളിക്കൽ,വെട്ടിക്കോട് ഏലാകളിൽ കൃഷിനാശം വ്യാപകമാണ്.താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.
കല്ലടയാറ്റിലും പള്ളിക്കലാറ്റിലും ജലനിരപ്പുയർന്നത് ആശങ്ക സൃഷ്ടിക്കുന്നു.ഇതിനാൽ ശൂരനാട് വടക്ക്,കുന്നത്തൂർ,പടിഞ്ഞാറെ കല്ലട പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.ശൂരനാട് വടക്ക് പടിഞ്ഞാറ്റ൦മുറി കൊല്ലശ്ശേരിൽ വീട്ടിൽ ശ്യാമ,പോരുവഴി ചാത്താകുളം വിശ്വംഭരോദയം വീട്ടിൽ
സുരേഷ്,കുന്നത്തൂർ തുരുത്തിക്കര കൊച്ചുതുണ്ടിൽ വീട്ടിൽ
ഡെന്നീസ് ജോർജ്,ശൂരനാട് വടക്ക് പടിഞ്ഞാറ്റ൦മുറിയിൽ സുരേഷ്ഭവനത്ത് സന്തോഷ്,പള്ളിശ്ശേരിക്കൽ നൗഫൽ മൻസിലിൽ ആമീന ബീവി,കുന്നത്തൂർ നടുവിൽ രാഹുൽ ഭവനിൽ രവീന്ദ്രൻ,മൈനാഗപ്പള്ളി:പബ്ലിക് മാർക്കറ്റിന് സമീപം ആനക്കാരന്റയ്യത്ത് വടക്കതിൽ സുരേന്ദ്രൻ എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്.പലയിടത്തും തലനാരിഴയ്ക്കാണ് ദുരന്തത്തിൽ നിന്നും വീട്ടുകാർ രക്ഷപ്പെട്ടത്.

Advertisement