ജപ്പാനിലേക്കു ജോലി വാഗ്ദാനം നൽകി ഒട്ടേറെപ്പേരിൽ നിന്നു സ്വകാര്യ റിക്രൂട്മെന്റ് ഏജൻസി പണം തട്ടിയതായി പരാതി

Advertisement

വിദേശത്തേക്ക് ആളെ കൊണ്ടുപോകാമെന്ന വാഗ്ദാനവുമായി സ്ഥാപനം തുറക്കുക, എല്ലാ രേഖകളും ഉണ്ടെന്ന് അവകാശപ്പെടുക, അധികാരികളിതൊക്കെ ശ്രദ്ധിക്കുന്നുണ്ടാവുമെന്ന് കരുതി നാട്ടുകാര്‍ ഇവര്‍ പറയുന്നത് വിശ്വസിച്ച് പണം നല്‍കും, ഒടുവില്‍ ആളുമുങ്ങും. നിരവധി കുടുംബങ്ങള്‍ കണ്ണീരിലാവും. നൂറുപുതിയ നിയമങ്ങളും നോര്‍ക്കയുമൊക്കെയുണ്ടെങ്കിലും ഇന്നും നാട്ടിലെ സ്ഥിതിയിതാണ്

കൊല്ലം. ജപ്പാനിലേക്കു ജോലി വാഗ്ദാനം നൽകി ഒട്ടേറെപ്പേരിൽ നിന്നു സ്വകാര്യ റിക്രൂട്മെന്റ് ഏജൻസി പണം തട്ടിയതായി പരാതി. അൻപതോളം വരുന്ന പരാതിക്കാരുടെ സംഘം ശക്തി കുളങ്ങര പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. വള്ളിക്കീഴിലെ റിക്രൂട്മെന്റ് സ്ഥാപനത്തിന് എതിരെയാണ് പരാതി. ആലപ്പുഴ ജില്ല
യിലെ ഹരിപ്പാട്ടാണ് ഈ ഏജൻസിയുടെ ആസ്ഥാനമെന്നാണു പറയുന്നത്. വിദേശ റിക്രൂട്മെന്റിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ഉണ്ടെന്ന് അവകാശപ്പെട്ടാണ് പണം സ്വീകരിച്ചത്. ഇരുപതിനായിരം മുതൽ 2 ലക്ഷം രൂപവരെ ഇവർ സ്വീകരിച്ചിട്ടുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്.

ഏജൻസി ഉടമയ്ക്ക് എതിരെ ആ സ്ഥാപനത്തിലെ ജീവനക്കാർ ആദ്യം പരാതിയുമായി
എത്തി. വേതനം കിട്ടിയില്ലെന്നായിരുന്നു ബുധനാഴ്ച സ്റ്റേഷനിൽ എത്തിയ അവരുടെ പരാതി. ഇതിനിടെ തട്ടിപ്പിന് ഇരയായവരും സ്റ്റേഷനിലെത്തി. ഇന്നലെ വൈകിട്ട് ഇരയായവരിൽ കൂടുതൽപേർ എത്തിയതോടെയാണ് സ്റ്റേഷൻ ഉപരോധത്തിലേക്കു നീങ്ങിയത്.

ചിലർക്കു പണം മടക്കി നൽകി യെന്നാണു സൂചന. ഇതിനിടെ, ജീവനക്കാരെ പൊലീസ് കസ്റ്റ ഡിയിൽ എടുത്തിട്ടുണ്ട്. ഉടമകള്‍ ഇന്നെത്താന്‍ പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നടപടിയില്ലെങ്കില്‍ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ സമരം ആരംഭിക്കാനാണ് വഞ്ചനക്കിരയായവരുടെ തീരുമാനം

Advertisement