ഓരോ ക്ലാസ്സ് മുറിയിലും വായനാമൂലകൾ സ്ഥാപിച്ച് ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ വായനാദിനാചരണം

Advertisement

ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ ഓരോ ക്ലാസ്സ് മുറിയിലും വായനാമൂലകൾ സംഘടിപ്പിച്ചുകൊണ്ട് കുട്ടികൾ വായനാദിനത്തെ വേറിട്ടതാക്കി.

മനസ്സ് വളർന്നാലേ മനുഷ്യനായി വളരാൻ പറ്റൂ എന്നും മനുഷ്യന്റെ ഉള്ളിൽ അന്തര്‍ലീനമായ കഴിവുകളെ പ്രോജ്വലിപ്പിക്കുക എന്നതാണ് വായനയുടെ അടിസ്ഥാന തത്വം എന്നും ഓർമ്മിപ്പിച്ചുകൊണ്ട് കവിയും സാംസ്കാരിക നായകനുമായ തെങ്ങമം ഗോപകുമാറാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

സ്കൂളിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ കുട്ടികള്‍ സ്കൂള്‍ ലൈബ്രറിയിലേക്ക് സമർപ്പിച്ച പുസ്തകങ്ങളുടെ പ്രകാശനം സ്കൂൾ ഡയറക്ടർ റവ.ഫാദർ ഡോ.എബ്രഹാം തലോത്തിൽ നിർവഹിച്ചു.

ഒരു പുതിയ പുസ്തകമെങ്കിലും വായിക്കുക എന്നത് ഓരോ കുട്ടിയുടെയും ശീലമാക്കി പ്രതിജ്ഞചെയ്തു. ഓരോ ക്ലാസ്സിലെയും എല്ലാ വിദ്യാർത്ഥികളും ഒരു പുസ്തകം സ്കൂള്‍ ലൈബ്രറിക്ക് സമര്‍പ്പിച്ചു.

Advertisement