ആഢംബര വാഹനത്തിലെത്തി ചവറയില്‍ ഡീസല്‍ മോഷണം: പ്രതി പിടിയില്‍

Advertisement

ചവറ.ദേശീയപാത നിര്‍മ്മാണത്തിനെത്തിച്ച കോണ്‍ക്രീറ്റ് മിക്‌സിങ്ങ് വാഹനത്തില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച പ്രതി പോലീസ് പിടിയില്‍. പത്തനാപുരം പിടവൂര്‍ കൊടുവക്കാട്ടില്‍ സുബി (40) ആണ് ചവറ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ചവറ കെ.എം.എം.എല്‍ ന്റെ സമീപത്ത് ദേശിയ പാതയില്‍ നിര്‍മ്മണ പ്രവര്‍ത്തനത്തിനായി വിശ്വസമുദ്ര കമ്പനി വാടകയ്ക്ക് എത്തിച്ച കോണ്‍ക്രീറ്റ് മിക്‌സിങ്ങ് വാഹനത്തില്‍ നിന്ന് ആഢംബര വാഹനത്തിലെത്തിയ പ്രതി മൂന്ന് കന്നാസുകളിലായി 60 ലിറ്ററോളം ഡീസല്‍ ചോര്‍ത്തിയെടുത്ത് തന്റെ കാറിന്റെ ഡിക്കിയില്‍ ഒളിപ്പിക്കുകയായിരുന്നു.

നിര്‍മ്മാണ കമ്പനി ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചവറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ചവറ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ നൗഫല്‍, പ്രദീപ്, എ.എസ്.ഐ ജയചന്ദ്രന്‍ എസ്.സി.പി.ഒ നൗഷാദ്, സി.പി.ഒ ജയകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement