ഡീസല്‍ മോഷ്ടാവ് പിടിയില്‍

Advertisement

കൊല്ലം: ദേശീയപാത നിര്‍മ്മാണത്തിനെത്തിച്ച കോണ്‍ക്രീറ്റ് മിക്‌സിങ്ങ് വാഹനത്തില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. പത്തനാപുരം പിടവൂര്‍ കൊടുവക്കാട്ടി സുബി (40) ആണ് ചവറ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ചവറ കെഎംഎംഎയുടെ സമീപം ദേശീയ പാതയില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി വിശ്വസമുദ്ര കമ്പനി വാടകയ്‌ക്കെത്തിച്ച കോണ്‍ക്രീറ്റ് മിക്‌സിങ്ങ് വാഹനത്തില്‍ നിന്നാണ് ആഢംബര വാഹനത്തിലെത്തിയ സുബി ഡീസല്‍ മോഷ്ടിച്ചത്.
മൂന്ന് കന്നാസുകളിലായി 60 ലിറ്ററോളം ഡീസല്‍ ചോര്‍ത്തിയെടുത്ത് തന്റെ കാറിന്റെ ഡിക്കിയില്‍ ഒളിപ്പിക്കുകയായിരുന്നു. നിര്‍മ്മാണ കമ്പനി ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചവറ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement