സൗജന്യ നേത്രപരിശോധന ക്യാമ്പ് ചൊവ്വാഴ്ച പതാരത്ത്

Advertisement

ശൂരനാട്: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ കെ പി എ ) കരുനാഗപ്പള്ളി ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ പതാരത്ത് നടക്കും.രാവിലെ 9 മുതൽ ദേവീ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീജ ഉദ്ഘാടനം ചെയ്യും.തിരുവല്ല ഐ മൈക്രോ സർജറി ലേസർ സെന്ററിന്റെ സഹകരണത്തോടെയാണ് പരിശോധന ക്യാമ്പ് നടത്തുന്നത്. തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക് സൗജന്യമായി ചെയ്തു കൊടുക്കപ്പെടുമെന്നും കുറഞ്ഞ നിരക്കിൽ ലാബ് പരിശോധനയും കണ്ണട വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9995559857,9656313222.

Advertisement