ഉറുകുന്നില്‍ വാഹനാപകടം, കരുനാഗപ്പള്ളി സ്വദേശികളായ രണ്ടുപേര്‍ മരിച്ചു

Advertisement

തെന്മല. ഉറുകുന്നില്‍ വാഹനാപകടം, കരുനാഗപ്പള്ളി സ്വദേശികളായ രണ്ടുപേര്‍ മരിച്ചതായി വിവരം.

തൊടിയൂര്‍ പുലിയൂര്‍ വഞ്ചി കാവിൻ്റെ തെക്കതിൽ ബാബു (55) കുലശേഖരപുരം രാമനാമOത്തിൽ മേക്കതിൽ ജിഷ്ണു( 32) എന്നിവരാണ് മരിച്ചത് ‘അഞ്ച് പേരിൽ ഒരാൾ ഗുരുതരാവസഥയിലാണെന്നും അറിയുന്നു.
പരിക്കേറ്റവരിൽ രണ്ട് ബംഗാളി തൊഴിലാളികളുണ്ട്.തെന്മല റെയില്‍വേ സ്റ്റേഷന് സമീപം കോണ്‍ക്രീറ്റ് ജോലിചെയ്യുന്നവരാണ് അപകടപ്പെട്ടവര്‍,. കോണ്‍ക്രീറ്റ് മിക്സറും മറ്റും കയറ്റിവന്ന ലോറി നിയന്ത്രണംതെറ്റി വലതുകരകനാലിലേക്കു മറിഞ്ഞതായാണ് വിവരം.

കുലശേഖരപുരം ദ്വാരകയിൽ പ്രമോദിനെ (45) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവർ കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് നോർത്ത് ബാസ്റ്റ്യൻ (22),
കുലശേഖരപുരം വവ്വാക്കാവ് പാട്ടത്തിൽ വീട്ടിൽ സന്തോഷ് (40 ),
കുലശേഖരപുരം അനൂപ് ഭവനിൽ അനൂപ് കൃഷ്ണൻ (33 ),
പശ്ചിമ ബംഗാൾ സ്വദേശി അലോബ് ദേബ് ശർമ (22)
ഇവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്

Advertisement