പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

Advertisement

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം, പട്ടികജാതി/വര്‍ഗ്ഗക്കാരായ യുവതി യുവാക്കളുടെ തൊഴില്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഒ ലെവല്‍ കമ്പ്യൂട്ടര്‍ സോഫ്‌റ്റ്വെയര്‍, ജൂലായ് മാസം 1-ാം തീയതി ആരംഭിക്കുന്നു. 1.07.2023 ന് 18 വയസ്സിനും 30 വയസിനും ഇടയില്‍ പ്രായമുള്ള 12-ാം ക്‌ളാസോ അതിനു മുകളിലോ പാസായവരും വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ കവിയാത്തവരുമായവര്‍ക്ക് കോഴ്‌സിന് ചേരാവുന്നതാണ്. പ്രതിമാസം 1000 രൂപ സ്‌റ്റൈപ്പന്റും മറ്റു പഠനസാമഗ്രികളും സൗജന്യമായി നല്‍കും. ശാസ്താംകോട്ട ഇലഞ്ഞിവേലില്‍ പ്‌ളാസ ബില്‍ഡിംഗില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണില്‍ ആണ് കോഴ്‌സ് നടത്തുന്നത്. ഈ കോഴ്‌സില്‍ ചേരുവാന്‍ താല്‍പര്യമുള്ളവര്‍ കെല്‍ട്രോണ്‍ സെന്ററില്‍ ജൂണ്‍ 25ന് അകം
1) എസ്എസ്എല്‍സി 2) പ്‌ളസ് ടു 3)വരുമാന സര്‍ട്ടിഫിക്കറ്റ് 4) ജാതി സര്‍ട്ടിഫിക്കറ്റ് 5) ആധാര്‍ കാര്‍ഡ്6, എംപ്‌ളോയ്‌മെന്റ് കാര്‍ഡ്,7. രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫൊട്ടോ,8. ബാങ്ക് പാസ് ബുക്ക് എന്നിവയുമായി നേരിട്ട് ഹാജരാകണം.
വിശദ വിവരങ്ങള്‍ക്ക് ഫോണ്‍. 0471-332113/9995898444/79029102170

Advertisement