ശാസ്താംകോട്ട ശുദ്ധജല തടാക തീരത്ത് അമ്പലക്കടവിൽ മാലിന്യം കുന്നു കൂടിയിട്ടും നീക്കാൻ നടപടിയില്ല

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട ശുദ്ധജല തടാക തീരത്ത് അമ്പലക്കടവിൽ മാലിന്യം കുന്നു കൂടിയിട്ടും നീക്കാൻ നടപടിയില്ല.മാലിന്യം ശേഖരിക്കാൻ റോട്ടറി ക്ലബ്ബ് സ്ഥാപിച്ച പ്രത്യേക സംഭരണി നിറഞ്ഞു കവിഞ്ഞിരിക്കയാണ്.അജൈവ മാലിന്യങ്ങൾ ചാക്കുകളിൽ കുത്തി നിറച്ച് തള്ളിയത് അപ്പാടെ പുറത്ത് ചിതറി കിടക്കുന്നു.സഞ്ചാരികളടക്കം നിരവധിയാളുകൾ കായൽ സൗന്ദര്യം ആസൗദ്വിക്കുവാൻ ദിവസവും എത്തിച്ചേരുന്നത് അമ്പലക്കടവ് ഭാഗത്താണ്.എന്നാൽ സഞ്ചാരികൾ ഉൾപ്പെടെ പ്ലാറ്റിക്ക് കുപ്പികളടക്കം തടാകത്തിലേക്കും പരിസരത്തേക്കും വലിച്ചെറിയുന്നതും ഭീഷണിയായിട്ടുണ്ട്.പഞ്ചായത്തും കായൽ കൂട്ടായ്മ പ്രവർത്തകരും മാലിന്യം നീക്കാൻ എത്തുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരികൾ.

Advertisement