യുവാവിനെ കാപ്പ പ്രകാരം തടവിലാക്കി

Advertisement

കൊല്ലം. സിറ്റിയിലെ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2018 മുതല്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ പ്രകാരം കരുതല്‍ തടങ്കലിലാക്കി.
കിളികൊല്ലൂര്‍, മാങ്ങാട് വില്ലേജില്‍ കരിക്കോട് പൗര്‍ണമി നഗര്‍-20, തട്ടാന്‍തറ വീട്ടില്‍ ഗോപു(27)വിനെയാണ് കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ ഗിരീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു ആറുമാസത്തേക്ക് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കിയത്.

2018 മുതല്‍ 2023 വരെ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. നരഹത്യശ്രമം, വ്യക്തികള്‍ക്ക് നേരെയുള്ള കൈയ്യേറ്റം, കവര്‍ച്ച, സ്ത്രീകള്‍ക്കെതിരായ അതിക്രമം, കഠിന ദേഹോപദ്രവം ഏല്‍പ്പിക്കല്‍, മോഷണം, ഭീഷണിപ്പെടുത്തല്‍, തുടങ്ങിയവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുക്കുന്ന കുറ്റങ്ങള്‍. സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം കവര്‍ച്ച ചെയ്യുന്നതാണ് ഇയാളുടെ രീതി.
സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ്, ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റും കൂടിയായ അഫ്സാന പര്‍വീണ്‍ ഐ.എ.എസ്സ് ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കലിന് ഉത്തരവായത്. ഇയാളെ കരുതല്‍ തടങ്കലിനായി ആറ് മാസത്തേക്ക് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

Advertisement